സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ അടിയന്തര പ്രമേയം; സ‍ഭ ചർച്ച ചെയ്യും

ഈ സഭാ സമ്മേളനത്തിൽ ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കുന്നത്.
കേരള നിയമസഭ
കേരള നിയമസഭ

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നിയമസഭയിൽ ചർച്ച ചെയ്യും. പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തര പ്രമേയം ചർച്ച ചെയ്യാൻ സ്പീക്കർ അനുമതി നൽകി. ഉച്ചക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂർ സമയമാണ് അടിയന്തര പ്രമേയം ചർച്ച ചെയ്യാനായി അനുവദിച്ചിരിക്കുന്നത്.

കോൺഗ്രസ് എംഎൽഎ റോജി എം.ജോണാണ് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നത്.

ഇത്തരമൊരു വിഷയത്തിൽ അടിയന്തര പ്രമേയം കൊണ്ടു വന്നതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഈ സഭാ സമ്മേളനത്തിൽ ആദ്യമായാണ് അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com