കേരള മുഖ്യമന്ത്രി ആര്? ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയുമില്ല!!

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മടങ്ങിപ്പോയതായാണ് വിവരം. ഇതാണ് പ്രഖ്യാപനം വൈകാൻ കാരണം
kerala cm election delayed

രമേശ് ചെന്നിത്തല, കെ.സി. വേണു ഗോപാൽ, വി.ഡി. സതീശൻ

Updated on

ന്യൂഡൽഹി: കേരളത്തിന്‍റെ മുഖ്യമന്ത്രി ആരെന്ന ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയും ഉണ്ടായേക്കില്ല. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മടങ്ങിപ്പോയതായാണ് വിവരം. ഇതാണ് പ്രഖ്യാപനം വൈകാൻ കാരണമെന്നാണ് വിവരം.

മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി. സുധാകറിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിനാണ് ഖാർഗെ കർണാടകയിലേയ്ക്ക് പോയത്. ഇതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച നടന്നില്ല.

തിങ്കളാഴചയാവും ഖാർഗെ മടങ്ങിയെത്തുക. ശേഷമാവും വിഷയത്തിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കൂ എന്നാണ് വിവരം. സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയാവും പ്രഖ്യാപനം.

logo
Metro Vaartha
www.metrovaartha.com