

തിരുവനന്തപുരം: ഔദ്യോഗിക സന്ദർശന വേളയിൽ മുഖ്യമന്ത്രിക്ക് പൊലീസ് നൽകുന്ന ഗാർഡ് ഓഫ് ഓണർ തനിക്ക് വേണ്ടെന്ന് വി.ഡി. സതീശൻ. മുഖ്യമന്ത്രി തന്നെ പൊലീസ് മേധാവി രവദ ചന്ദ്രശേഖറോട് ഇക്കാര്യം നേരിട്ട് അറിയിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ ക്ഷാമം നേരിടുമ്പോൾ ആചാരപരമായ ചടങ്ങുകൾക്ക് സേനാംഗങ്ങളെ നിയോഗിക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഗെസ്റ്റ് ഹൗസിന് മുന്നിലും മറ്റും പൊലീസ് ഉദ്യോഗസ്ഥർ നിരന്നു നിന്ന് മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്ന ചടങ്ങാണിത്.