കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം 9,10 തീയതികളിൽ കോട്ടയത്ത്

പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
Kerala congress jacob state meet at Kottayam

കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം 9,10 തീയതികളിൽ കോട്ടയത്ത്

Updated on

കോട്ടയം: കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന സമ്മേളനം മെയ് 9,10 തീയതികളിൽ കോട്ടയത്ത് നടക്കും. 9ന് രാവിലെ 11ന് കോട്ടയം തിരുനക്കര മൈതാനത്ത് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്‌ണൻ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. ഉച്ചക്ക് 2ന് ടി.എം. ജേക്കബ് മെമ്മോറിയൽ ഹാളിൽ നടക്കുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 4ന് കേരളത്തിലെ കാർഷിക മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ എന്ന വിഷയത്തെ സംബന്ധിച്ചുള്ള സെമിനാറിൽ പാർട്ടി വർക്കിങ് ചെയർമാൻ എം.സി. സെബാസ്റ്റ്യൻ വിഷയാവതരണം നടത്തും. മെയ് 10 വൈകിട്ട് 3ന് കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം തിരുനക്കര മൈതാനത്ത് എത്തിച്ചേരും.

തുടർന്ന് 4.30ന് നടക്കുന്ന പൊതു സമ്മേളനം കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രാധാകൃഷ്‌ണൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com