കടലാക്രമണത്തിനു സാധ്യത, അടുത്ത 2 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും മുന്നറിയിപ്പ്

ശനിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട്
കടലാക്രമണത്തിനു സാധ്യത, അടുത്ത 2 ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും മുന്നറിയിപ്പ്
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 2 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വരുന്ന വെള്ളി, ശനി ദിവസങ്ങളിലാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിച്ചത്.

ഇതേ തുടർന്ന് ശനിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിച്ചിട്ടുള്ളതായും കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിൽ പറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, ഇന്ന് കേരള തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത നിർദേശവുമുണ്ട്.

logo
Metro Vaartha
www.metrovaartha.com