വിദ്യാർഥികൾക്ക് വാട്സാപ്പ് വഴി പഠനക്കുറിപ്പുകൾ നൽകരുത്; അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലക്ക്

കുട്ടികൾക്ക് നേരിട്ട് ലഭിക്കേണ്ട പഠനാനുഭവം നഷ്ടമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
Kerala education department banned WhatsApp notes to students
വിദ്യാർഥികൾക്ക് വാട്സാപ്പ് വഴി പഠനക്കുറിപ്പുകൾ നൽകരുത്; അധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലക്ക്
Updated on

തിരുവനന്തപുരം: പഠനസംബന്ധമായ കുറിപ്പുകൾ വാട്സാപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വിദ്യാർഥികൾക്ക് നൽകരുതെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ്. ഹയർ സെക്കൻഡറി അധ്യാപകർ അടക്കമുള്ളവരോടാണ് സ്റ്റഡി മെറ്റീരിയലുകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കരുതെന്ന് നിർദേശിച്ചിരിക്കുന്നത്. ബാലാവകാശ കമ്മിഷന്‍റെ ഇടപെടലിനെ തുടർന്നാണ് പുതിയ നടപടി.

കൊവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകളുടെ കാലഘട്ടത്തിൽ ഇത്തരത്തിലുള്ള പഠനരീതി പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ ആ സാഹചര്യമില്ല. കുട്ടികൾക്ക് നേരിട്ട് ലഭിക്കേണ്ട പഠനാനുഭവം നഷ്ടമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. ഇക്കാര്യം നിരീക്ഷിച്ച് നടപടി സ്വീകരിക്കണമെന്ന് പ്രിൻസിപ്പൽമാരോട് നിർദേശിച്ചിട്ടുണ്ട്.

റീജിയണൽ ഡപ്യൂട്ടി ഡയറക്റ്റർമാരും നീരീക്ഷണം നടത്തും. വാട്സാപ്പ് പോലുള്ള മാധ്യമങ്ങളിലൂടെ നോട്ടുകൾ നൽകുമ്പോൾ വിദ്യാർഥികൾക്ക് അമിത ഭാരമാണുണ്ടാകുന്നതെന്നും പ്രിന്‍റൗട്ട് എടുക്കാനും മറ്റും ചെലവേറുന്നുവെന്നും കാണിച്ച് മാതാപിതാക്കളാണ് ബാലാവകാശ കമ്മിഷനെ സമീപിച്ചിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com