

സംസ്ഥാനത്ത് പനി ബാധിതർ കൂടുന്നു; ഈ മാസം മാത്രം ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത് 20 പേർ
file image
തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന. ഈ മാസം മാത്രം 20 ഇൻഫ്ലുവൻസ മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
251 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് ഈ മാസം മാത്രം ചികിത്സ തേടിയത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 724 പേർക്ക് ഇൻഫ്ലുവൻസ റിപ്പോർട്ടു ചെയ്തെങ്കിലും 4 മരണം മാത്രമാണ് ഉണ്ടായത്.
എന്നാൽ ഈ വർഷം മരണ നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 40 മരണം റിപ്പോർട്ട് ചെയ്തപ്പോൾ ഈ വർഷം ഇതുവരെ 119 പേരാണ് ഇൻഫ്ലുവൻസ ബാധിച്ച് മരിച്ചത്. 6,182 പേർക്കാണ് ഈ വർഷം ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തത്.