ഇങ്ങനെപോയാൽ മുട്ടയും മീനും വേണ്ടെന്ന് വയ്ക്കേണ്ടി വരും; വില വർധനയിൽ വലഞ്ഞ് ജനം

ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ മുന്നിൽ കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ടി വാങ്ങി സംഭരിക്കുന്നതാണ് മുട്ടി വില ഉയരാനുള്ള പ്രധാന കാരണം
kerala fish and egg price hike

ഇങ്ങനെപോയാൽ മുട്ടയും മീനും വേണ്ടെന്ന് വയ്ക്കേണ്ടി വരും; വില വർധനയിൽ വലഞ്ഞ് ജനം

Updated on: 

തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിമുട്ടയുടെ വില കുതിക്കുന്നു. ഒരാഴ്ചയ്ക്കിടെ മുട്ടവിലയിൽ 2 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ മുട്ടവില 8 മുതൽ 10 വരെയായി വർധിച്ചു. വരും ദിവസങ്ങളിൽ ഇത് വീണ്ടും കൂടുമെന്നാണ് സൂചന.

ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ മുന്നിൽ കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ടി വാങ്ങി സംഭരിക്കുന്നതാണ് മുട്ടി വില ഉയരാനുള്ള പ്രധാന കാരണം. കോഴിത്തിറ്റ വില വർധിച്ചതും മുട്ടവില ഉയരാൻ കാരണമായിട്ടുണ്ട്.

മുട്ടയ്ക്ക് മാത്രമല്ല, മീനിനും തീപിടിച്ച വിലയാണ്. മത്തി വില 300 ലെത്തി. വലിയ മത്തിക്കാണ് ഈ വില, ചെറിയ മത്തിക്ക് 160 രൂപയാണ് വില. ട്രോളിങ് കഴിഞ്ഞിട്ടും മീനിന് വില കുറഞ്ഞിട്ടില്ല. കൂടി തന്നെ നിൽക്കുകയാണ്. കഴിഞ്ഞ വർഷം 100 രൂപയായിരുന്ന മീനുകൾക്കാണ് ഇന്ന് 300 രൂപയിലെത്തിയത്.

അറബിക്കടലിൽ കാലവർഷമെത്തുമ്പോഴാണ് മത്സ്യങ്ങൾ കേരള തീരത്തേക്ക് അടുക്കുന്നത്. എന്നാലിത് എൽനിനോ വർഷമായതിനാൽ മഴലഭ്യത കുറഞ്ഞു. ഇതുമൂലം കടലിൽ നിന്ന് ആവശ്യത്തിന് മത്സ്യം കിട്ടാത്തതാണ് വിലകൂടാൻ കാരണം. മത്സ്യ സീസൺ അവസാനിക്കുന്ന മാർച്ച് വരെ നിലവിലെ അവസ്ഥ തുടർന്നാൽ വ്യാപാരികളും ജനങ്ങളും പ്രതിസന്ധിയിലാവും.