

തിരുവനന്തപുരം: കേരള വനനിയമ ഭേദഗതി ബിൽ സംബന്ധിച്ച് ജനങ്ങൾ, സന്നദ്ധ സംഘടനകൾ, നിയമജ്ഞർ തുടങ്ങിയവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സർക്കാരിനെ അറിയിക്കാനുള്ള തീയതി10 വരെ ദീർഘിപ്പിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
ഡിസംബർ 31-വരെയായിരുന്നു നിർദേശങ്ങൾ സമർപ്പിക്കാൻ നേരത്തെ നിശ്ചയിച്ചിരുന്ന സമയ പരിധി. ബില്ലിന്‍റെ മലയാളം പകർപ്പ് നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാകാൻ താമസിച്ചതിനാലാണ് കാലാവധി ദീർഘിപ്പിക്കുന്നത്. നിർദേശങ്ങൾ വനം അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഔദ്യോഗിക വിലാസത്തിലോ ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കാം. ഇപ്പോൾ നിലവിലുള്ള നിയമം മനസിലാക്കിയ ശേഷം ബില്ലിലെ ഭേദഗതികൾ സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കേണ്ടതാണ്. പ്രസിദ്ധീകരിച്ച ബിൽ കേരള നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.