
35ലക്ഷം വിദ്യാർഥികൾക്ക് കേരള സർക്കാരിന്‍റെ ഇൻഷുറൻസ് പരിരക്ഷ
തിരുവനന്തപുരം: 35 ലക്ഷത്തോളം വിദ്യാർഥികൾക്ക് ലൈഫ് ഇൻഷുറൻസ് പരിരക്ഷയുമായി സംസ്ഥാന സർക്കാർ. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നത്.
അടുത്ത അധ്യയന വർഷത്തോടെ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. കൊല്ലത്തെ തേവലക്കര ബോയ്സ് ഹൈസ്കൂളിൽ പതിമൂന്നു വയസുള്ള വിദ്യാർഥി ഷോക്കേറ്റു മരിച്ചതു പോലെ സ്കൂളുകളിൽ ആവർത്തിച്ച്നടക്കുന്ന അപകടങ്ങളെ തുടർന്നാണ് ഈ നീക്കം.
വിദ്യാഭ്യാസ വകുപ്പിന്‍റെ കൃത്യമായ പരിശോധനയ്ക്കു ശേഷം അടുത്ത ബജറ്റിൽ അവതരിപ്പിക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ധന മന്ത്രി കെ.എൻ.ബാലഗോപൻ എന്നിവർ അറിയിച്ചു.