കേരള ഗവർണറുടെ ഇൻസ്റ്റഗ്രാം പേരിനൊപ്പം ബിജെപി; രാഷ്ട്രപതിക്ക് പരാതി നൽകി എസ്എഫ്ഐ

എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ രാഷ്ട്രപതിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയത്
kerala governor om prakash mathur instagram handle sfi complaint

ഓം പ്രകാശ് മാഥൂർ

Updated on: 

തിരുവനന്തപുരം: ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേരിനൊപ്പം രാഷ്ട്രീയ പാർട്ടിയായ ബിജെപിയുടെ പേരുകൂടി ചേർത്ത കേരള ഗവർണർ ഓം പ്രകാശ് മാഥൂറിനെതിരേ പരാതി നൽകി എസ്എഫ്ഐ. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നന്ദൻ രാഷ്ട്രപതിക്ക് ഇമെയിൽ വഴിയാണ് പരാതി നൽകിയത്.

ഭരണഘടനാപരമായ ഉന്നത പദവിയിലിരിക്കുന്ന ഒരു വ്യക്തി പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ പേര് സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഉപ‍യോഗിക്കുന്നത് നിഷ്പക്ഷതയ്ക്ക് നിരക്കുന്നതല്ലെന്ന് കാട്ടിയാണ് പരാതി. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പ്രതിനിധീകരിക്കേണ്ട ആളല്ല ഗവർണറെന്നും നിഷ്പക്ഷത പാലിക്കാൻ ബാധ്യസ്ഥനായ വ്യക്തി സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ പേര് ഉപയോഗിക്കുന്നത് അനൗചിത്യമാണെന്നും എസ്എഫ്ഐ ആരോപിച്ചു.

ഒക്റ്റോബർ 23 നാണ് കേരളത്തിന്‍റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റത്. ബിജെപിയുടെയും ആർഎസ്എസിന്‍റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ്. ഇദ്ദേഹം കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് സിക്കിം ഗവർണറായിരുന്നു.