''ഭാരതാംബ രാജ‍്യത്തിന്‍റെ അടയാളം''; മാറ്റാനാവില്ലെന്ന് ഗവർണർ

മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കാതിരുന്നതിലും ഗവർണർ പ്രതിഷേധമറിയിച്ചു
kerala governor reacts in bharat mata controversy

രാജേന്ദ്ര ആർലേക്കർ

Updated on

തിരുവനന്തപുരം: രാജ്ഭവനിൽ പരിസ്ഥിതി ദിനാഘോഷ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. ഭാരതാംബ രാജ‍്യത്തിന്‍റെ അടയാളമാണെന്നും മാറ്റാൻ സാധിക്കില്ലെന്നും ഗവർണർ പറഞ്ഞു. മന്ത്രിമാർ പരിപാടിയിൽ പങ്കെടുക്കാതിരുന്നതിലും ഗവർണർ പ്രതിഷേധമറിയിച്ചു.

ചിത്രം മാറ്റിവയ്ക്കാൻ സാധിക്കില്ലെന്ന് അറിയിച്ചതിനാലാണ് മന്ത്രി എത്താതിരുന്നതെന്നും ഇത് എന്ത് ചിന്താഗതിയാണെന്നും പരിസ്ഥിതിദിന പരിപാടിയേക്കാളും വലുത് മറ്റെന്താണെന്നും ഗവർണർ ചോദിച്ചു.

kerala governor reacts in bharat mata controversy
'കാവിക്കൊടിയേന്തിയ ഭാരതാംബ'; രാജ്ഭവനിലെ പരിസ്ഥിതി ദിനാഘോഷം ബഹിഷ്ക്കരിച്ച് കൃഷിമന്ത്രി

രാജ്ഭവനിലെ സെൻട്രൽ ഹാളിലായിരുന്നു പരിസ്ഥിതി ദിനാഘോഷത്തിൽ ഭാരതാംബയുടെ ചിത്രം വച്ചത്. പരിപാടിയിൽ നിന്ന് മന്ത്രി പി. പ്രസാദ് വിട്ടുനിന്നതിനു പിന്നാലെ സർക്കാർ പരിപാടി റദ്ദാക്കുകയായിരുന്നു. മന്ത്രിക്ക് പിന്തുണ നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. തെറ്റായ സമീപനമാണിതെന്നും അപകടകരമായ സൂചനയാണെന്നുമായിരുന്നു എം.വി. ഗോവിന്ദൻ പ്രതികരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com