"ഇനി ഒരുതരം പീഡനങ്ങളോടും സ്ത്രീകൾ മൗനം പാലിക്കരുത്"; സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് സർക്കാർ

ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിൽ സ്പീക്ക് അപ്പ് എന്ന് പേരിലാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിരിക്കുന്നത്
kerala govt formed special task force to prevent domestic violence

അജിത ബീഗം

Updated on: 

തിരുവനന്തപുരം: ഗാർഹിക പീഡനം തടയാൻ പ്രത്യേക പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഗാർഹിക പീഡനം തടയുന്നതിനും അതിജീവിതകൾക്ക് പിന്തുണയേകുന്നതിനുമായി കേരള സർക്കാർ സ്പീക്ക് അപ്പ് (Speak Up) എന്ന പേരിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലാണ് ടാസ്ക് ഫോഴ്സ് പ്രവർത്തിക്കുക.

ദിവസവും സ്റ്റേഷനിൽ നിന്ന് ഗാർഹിക പരാതികൾ ശേഖരിച്ച് വേഗത്തിൽ നിയമനടപടി സ്വീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. അതിജീവിതകളുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കും. സാധാരണ പൊലീസ് നടപടികളിൽനിന്ന് മാറി സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്നതാണ് പുതിയ പദ്ധതി. ഇതിനായി വനിതാ പൊലീസുകാർക്ക് പ്രത്യേക പരിശീലനം നൽകും.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് 92 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല വ്യക്തമാക്കി. ഇനിമുതൽ ഒരു വിധത്തിലുള്ള പീഡനങ്ങളും സ്ത്രീകൾ സഹിക്കേണ്ട ആവശ്യമില്ലെന്നും ഗാർഹിക പീഡനങ്ങൾ ഇല്ലാതാക്കാനായി പരിശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 'സതി'യുടെ പ്രേതങ്ങൾ ഇപ്പോഴും നമ്മുടെ വീടുകളിൽ അലഞ്ഞു തിരഞ്ഞു നടക്കുന്നുണ്ടെന്നതിന്‍റെ ഉദാഹരണമാണ് ഈ ഗാർഹിക പീഡനങ്ങളെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com