വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ

സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി
kerala govt grants financial assistance following thrissur fireworks blast

വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ

Updated on

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന് പിന്നാലെ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. 50 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്. രക്ഷാപ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാനാണ് തൃശൂർ ജില്ലാ കളക്റ്റർക്ക് തുക അനുവദിച്ചത്.

അതേസമയം, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. 12 പേർ ചികിത്സയിൽ കഴിയുകയാണ്. അഞ്ച് പേരുടെ നില അതീവ ​ഗുരുതരമാണെന്നും മെഡിക്കൽ കോളെജ് അധികൃതർ അറിയിച്ചു. ഒരാൾ വെന്‍റിലേറ്ററിലാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com