ഹണി എം. വർഗീസ് ഉൾപ്പെടെ 5 പേരെ ഹൈക്കോടതി ജഡ്ജിമാരായി ഉയർത്താൻ കൊളീജിയം ശുപാർശ

നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജിയാണ് ഹണി എം. വർഗീസ്
kerala hc collegium judge recommendations

ഹണി എം. വർഗീസ്

Updated on

കൊച്ചി: അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കി ഉയർത്താൻ കേരള ഹൈക്കോടതി കൊളീജിയം ശുപാർശ. ജില്ലാ ജഡ്ജിമാരുടെ സീനിയോരിറ്റി അനുസരിച്ചാണ് ശുപാർശകൾ നടത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസടക്കം ഇതിലുൾപ്പെട്ടിട്ടുണ്ട്.

ആലപ്പുഴ പ്രിൻസിപ്പൽ ജഡ്ജിയാണ് നിലവിൽ ഹണി എം വർഗീസ്. പി.എസ്. ശശികുമാർ (തൃശൂർ), കെ.കെ. ബാലകൃഷ്ണൻ (എറണാകുളം), എൻ. ഹരികുമാർ (പത്തനംതിട്ട), എസ്. നസീറ (തിരുവനന്തപുരം) എന്നിവരെയാണ് ശുപാർശ ചെയ്തത്.സുപ്രീം കോടതിയാണ് ഈ ശുപാർശയിൽ അന്തിമ തീരുമാനമെടുക്കുക.

logo
Metro Vaartha
www.metrovaartha.com