ബലാത്സംഗക്കേസ്; വേടന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

വേടൻ നൽകിയ മുൻകൂർ ജാമ‍്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി
kerala highcourt stays rapper vedan arrest

വേടൻ

file image

Updated on

കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ‍്യാപേക്ഷ പരിഗണിക്കുന്നതു വരെ റാപ്പർ വേടന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വേടൻ നൽകിയ മുൻകൂർ ജാമ‍്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി. വേടന്‍റെ ജാമ‍്യാപേക്ഷയെ എതിർത്ത പരാതിക്കാരിയോട് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എങ്ങനെയാണ് ബലാത്സംഗമാകുന്നതെന്ന് കോടതി ചോദിച്ചു.

ബന്ധത്തിൽ വിള്ളലുണ്ടാകുമ്പോഴെല്ലാം ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമെ തീരുമാനങ്ങളെടുക്കാൻ സാധിക്കുകയുള്ളൂയെന്നും ഇൻഫ്ലുവൻസറാണോ അല്ലയോ എന്നതല്ല വ‍്യക്തി എന്നതാണ് പ്രശ്നമെന്നും കോടതി പറഞ്ഞു. വേടനെതിരേ മറ്റു കേസുകളുണ്ടെങ്കിൽ സർക്കാരിനോട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ‍്യപ്പെട്ടിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com