ജെഡിഎസ് കേരള ഘടകം പുതിയ പാർട്ടിയാകും

കേരള ഘടകം നിലവിൽ ഇടതു പക്ഷത്തിനൊപ്പമാണ്.
മാത്യു.ടി. തോമസ്
മാത്യു.ടി. തോമസ്

തിരുവനന്തപുരം: പുതിയ പാർട്ടിയാകുമെന്നും പുതിയ പേര് രജിസ്റ്റർ ചെയ്യുമെന്നും പ്രഖ്യാപിച്ച് ജെഡിഎസ് കേരള ഘടകം. പാർട്ടി ദേശീയ അധ്യക്ഷൻ മാത്യു.ടി. തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്. നയപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമേ തീരുമാനത്തിലേക്ക് കടക്കൂ.

കേരള ഘടകം നിലവിൽ ഇടതു പക്ഷത്തിനൊപ്പമാണ്. ആർജെഡിയിൽ ലയിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ജെഡിഎസ് ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിക്കുകയാണെങ്കിൽ മാത്രം അതിലേക്ക് ലയിക്കുമെന്നും മാത്യു ടി. തോമസ് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.