സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും: മന്ത്രി കെ. കൃഷ്ണൻകുട്ടി

പുറത്തു നിന്നും വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ചെറിയ രീതിയിലുള്ള നിരക്ക് വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
Updated on

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പുറത്തു നിന്നും വൈദ്യുതി വാങ്ങേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും ചെറിയ രീതിയിലുള്ള നിരക്ക് വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എന്നാൽ നിരക്കു വർധനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

വാങ്ങുന്ന വിലയ്ക്കേ വൈദ്യുതി വിൽക്കാൻ സാധിക്കൂ. ഉപഭോക്താവിനെ ബുദ്ധിമുട്ടിക്കാതിരിക്കാനുള്ള നടപടിയാണ് സ്വീകരിക്കുക. അതിനിടയിൽ മഴ പെയ്താൽ രക്ഷപ്പെടുമെന്നും മന്ത്രി പറഞ്ഞു.

വൈദ്യുതി വാങ്ങുന്ന വിലയ്ക്ക് ആനുപാതികമായായിരിക്കും നിരക്ക് വർധന പ്രഖ്യാപിക്കുക. വില വർധനവ് തീരുമാനിക്കുന്നത് റഗുലേറ്ററി കമ്മിഷനായിരിക്കും.

logo
Metro Vaartha
www.metrovaartha.com