Kerala likely to witness rain for 5 days

അറബിക്കടലിൽ തീവ്ര ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴ

അറബിക്കടലിൽ തീവ്ര ന്യൂനമർദം, ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അഞ്ച് ദിവസം മഴ

തെക്കൻ കർണാടകയ്ക്ക് മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്.
Published on

തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടതിനാലും സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴയ്ക്കോ സാധ്യതയുള്ളതായി കാലാവസ്ഥാ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. ഒക്ടോബർ 23, 24 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ഒക്ടോബർ 23 , 24 , 26 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ചക്രവാതച്ചുഴി തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്‍റെയും അതിനോട് ചേർന്ന കിഴക്കൻ മധ്യ ബംഗാൾ ഉൾക്കടലിന്‍റെയും മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കും.

തെക്ക് കിഴക്കൻ അറബിക്കടലിലെ തീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കുകിഴക്കൻ അറബിക്കടലിൽ കൂടി വടക്ക് വടക്കുകിഴക്കൻ ദിശയിൽ നീങ്ങി മധ്യകിഴക്കൻ അറബിക്കടലിലേക്ക് നീങ്ങാനാണ് സാധ്യത.

തെക്കൻ കർണാടകയ്ക്ക് മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി തെക്കൻ കര്‍ണാടകയിലൂടെ കടന്നുപോയി അടുത്ത 24 മണിക്കൂറിനുള്ളിൽ കിഴക്കൻ മധ്യ അറബിക്കടലിന്‍റെയും അതിനോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടലിന്റെയും ഭാഗങ്ങളിലേക്ക് എത്താൻ സാധ്യത.

logo
Metro Vaartha
www.metrovaartha.com