ആരോഗ്യ സൂചികയിൽ കേരളം തന്നെ ഒന്നാമത്

വർഷംതോറുമുള്ള പുരോ​ഗതിയുടെയും പ്രകടനത്തിന്‍റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകൾ നിശ്ചയിക്കുന്നത്. മുൻ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഒന്നാമത്
ആരോഗ്യ സൂചികയിൽ കേരളം തന്നെ ഒന്നാമത്

തിരുവനന്തപുരം: നിതി ആയോ​ഗിന്‍റെ 2020- 21 വർഷത്തെ വാർഷിക ആരോ​ഗ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമത്. തമിഴ്‌നാടിനാണ് രണ്ടാം സ്ഥാനം. തെലങ്കാന മൂന്നാമതെത്തി. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണിത്.

വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ 19 എണ്ണമുള്ളപ്പോഴാണ് ആദ്യ 3 സ്ഥാനങ്ങൾ തെക്കേ ഇന്ത്യ നേടിയത്. ഉത്തർപ്രദേശിന് 18-ാം സ്ഥാനമാണ്. തൊട്ടടുത്ത സ്ഥാനമാണ് ബിഹാറിന് (19).

അഞ്ചാമത്തെ സൂചികാ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നത്. അതേസമയം, കഴിഞ്ഞ ഡിസംബറിൽ പുറത്തു വിടേണ്ട കണക്കുകൾ ഔദ്യോ​ഗികമായി നീതി ആയോ​ഗ് പുറത്തുവിട്ടിട്ടില്ല. വർഷംതോറുമുള്ള പുരോ​ഗതിയുടെയും പ്രകടനത്തിന്‍റെയും അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും റാങ്കുകൾ നിശ്ചയിക്കുന്നത്.

ചെറിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ത്രിപുര ഒന്നാമതെത്തിയപ്പോൾ കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലക്ഷദ്വീപിനാണ് ഒന്നാം സ്ഥാനം.ഡൽഹി എറ്റവും പിന്നിലായി.24 ആരോ​ഗ്യ സൂചകങ്ങൾ ഉൾക്കൊള്ളുന്ന കോമ്പോസിറ്റ് സ്കോറിങ്ങ് രീതി ഉപയോ​ഗിച്ച് സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോ​ഗ്യ സൂചിക കണക്കാക്കുന്ന രീതി 2017ലാണ് നിതി ആയോ​ഗ് ആരംഭിച്ചത്. കേന്ദ്ര ആരോഗ്യ– കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെയും ലോക ബാങ്കിന്‍റെയും സഹകരണത്തോടെയാണ് വിലയിരുത്തൽ.

മുൻ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഒന്നാമത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com