

ത്രിതല പഞ്ചായത്ത് ഭരണം: 532 ലും യുഡിഎഫ്, 358ൽ ഒതുങ്ങി എൽഡിഎഫ്
തിരുവനന്തപുരം: ത്രിതല പഞ്ചായത്തിലെ അധ്യക്ഷ , ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ 532 ഗ്രാമ പഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം. 358 പഞ്ചായത്തുകളിലാണ് എൽഡിഎഫിന് അധികാരത്തിലേറാൻ സാധിച്ചിരിക്കുന്നത്. 30 പഞ്ചായത്തുകൾ എൻഡിഎ സ്വന്തമാക്കി. എട്ട് പഞ്ചായത്തുകളിൽ സ്വതന്ത്രരും മറ്റു കക്ഷികളുമാണുള്ളത്.
തർക്കങ്ങൾ കാരണം 8 ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റി വച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ 343 സീറ്റ് എൽഡിഎഫിനും 511 സീറ്റ് യുഡിഎഫിനും 26 സീറ്റ് എൻഡിഎക്കും ഉറപ്പായിരുന്നത്.
ആർക്കും ഭൂരിപക്ഷമില്ലാത്ത 59 പഞ്ചായത്തുകളാണ് ഉണ്ടായിരുന്നത്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന സമയത്തുണ്ടായ മലക്കംമറിച്ചിലുകളിലൂടെയാണ് നിലവിലെ സ്ഥിതിയിലെത്തിയിരിക്കുന്നത്.