
തിരുവനന്തപുരം: കേരളീയം 2023 വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മറ്റു താരങ്ങൾക്കുമൊപ്പം സെൽഫിയെടുത്ത് മോഹൻലാൽ. മമ്മൂട്ടി, കമൽഹാസൻ, ശോഭന എന്നിവരാണ് ഫ്രെയിമിലുള്ളത്. നാളത്തെ കേരളം എന്ന ചിന്തയാണ് കേരളീയം മുന്നോട്ടു വയ്ക്കുന്നതെന്ന് കേരളീയത്തിന് ആശംസകൾ നേർന്നു കൊണ്ടുള്ള പ്രസംഗത്തിൽ മോഹൻലാൽ പറഞ്ഞു.
കേരളീയത്തിന്‍റെ അംബാസഡർമാരായ കമൽഹാസൻ, മമ്മൂട്ടി, ശോഭന എന്നിവർക്കൊപ്പം അടുത്ത വർഷത്തെ കേരളീയത്തിന്‍റെ പ്രചാരണത്തിനായി മുഖ്യമന്ത്രിക്കൊരു സെൽഫി എടുക്കുന്നുവെന്ന പറഞ്ഞു കൊണ്ടാണ് മോഹൻലാൽ സെൽഫിയെടുത്തത്. സെൽഫിപിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലായി. മുൻ മന്ത്രി കെ.കെ. ഷൈലജ അടക്കമുള്ളവർ ചിത്രം പങ്കു വച്ചിട്ടുണ്ട്.