സുകുമാരക്കുറുപ്പ് എവിടെ? ഉത്തരം കണ്ടെത്താൻ ക്രൈംബ്രാഞ്ച്, കേസ് വീണ്ടും പരിശോധിച്ചു

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984-ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു
kerala-police-reinvestigate-sukumara-kurup-mystery

സുകുമാരക്കുറുപ്പ്

Updated on

തിരുവനന്തപുരം: കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും ദുരൂഹത നിറഞ്ഞ കേസുകളിലൊന്നായിരുന്നു സുകുമാരക്കുറുപ്പിന്‍റേത്. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് എന്ത് സംഭവിച്ചു എന്ന് വീണ്ടും അന്വേഷിക്കാനൊരുങ്ങുകയാണ് കേരള പൊലീസ്. ക്രൈംബ്രാഞ്ചാണ് ഇത് സംബന്ധിച്ച രഹസ്യാന്വേഷണത്തിന് നീക്കം നടത്തുന്നത്.

സുകുമാരക്കുറുപ്പ് ജീവിച്ചിരുപ്പുണ്ടോ മരിച്ചോ എന്നതിൽ യാതൊരു വ്യക്തതയുമായില്ല. 42 വർ‌ഷം നീണ്ട ദുരൂഹതയാണിത്. പലപ്പോഴും അന്വേഷിച്ചിച്ടും എവിടെയും എത്താതെ പോയ കേസാണിത്. ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിൽ കേസിന്‍റെ പരിശോധന നടത്തിയിരിക്കുകയാണ്.

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ 1984-ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കമ്പനി ജീവനക്കാരനെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നു. ശവശരീരം ആസൂത്രിതമായി ചുട്ടുകരിക്കുകയും താനാണു മരിച്ചതെന്നു തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ അയാൾ ജോലിചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷ്വറൻസ് പണമായ മുപ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com