

ഡിസംബർ വരെ പ്രതിസന്ധിയില്ല; ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങേണ്ടന്ന് റെഗുലേറ്ററി കമ്മിഷൻ
തിരുവന്തപുരം: കെഎസ്ഇബിയുടെ ടെൻഡറിൽ പങ്കെടുക്കാത്ത ജിഎൻഎ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള സംസ്ഥാന സർക്കാരിന്‍റെ നീക്കത്തിനെതിരേ നിർണായക നടപടിയുമായി റെഗുലേറ്ററി കമ്മിഷൻ. ഡിസംബർ വരെ വൈദ്യുതി പ്രതിസന്ധിയില്ലെന്നും പുതിയ കരാറിന്‍റെ ആവശ്യമില്ലെന്നും കമ്മിഷൻ വ്യക്തമാക്കി.
കെഎസ്ഇബി സമർപ്പിച്ച കണക്കുകളും പവർ എക്സ്ചേഞ്ച്, തത്സമയ വൈദ്യുതി വിപണി എന്നിവ വഴിയുള്ള ലഭ്യതയും പരിശോധിച്ച ശേഷമാണ് കമ്മിഷൻ നിലപാടറിയിച്ചത്. നിലവിൽ ഡിസംബർ വരെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള കരാറുകൾ നിലനിൽക്കുന്നതിനാൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണത്തിന്‍റെ ആവശ്യമില്ലെന്നും കമ്മിഷൻ വിലയിരുത്തുന്നു.
കെഎസ്ഇബിയുടെ ടെൻഡറിൽ പങ്കെടുക്കാത്ത കമ്പനിയിൽ നിന്ന് നേരിട്ട് വൈദ്യുതി വാങ്ങുന്നത് സാമ്പത്തിക നഷ്ടത്തിന് പുറമേ നിയമ പ്രശ്നങ്ങളുമുണ്ടാവുമെന്ന് ആശങ്ക നിലനിൽക്കെയാണ് ഇതിനെ എതിർത്ത് റെഗുലേറ്ററി കമ്മിഷനും രംഗത്തെത്തിയിരിക്കുന്നത്. കെഎസ്ഇബിയും വകുപ്പ് മന്ത്രി സണ്ണി ജോസഫും ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ എതിർത്തെങ്കിലും കരാറുമായി മുന്നോട്ട് പോവാനുള്ള നീക്കത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ.