

വൈദ്യുതി നിയന്ത്രണം തുടരും.
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച ആരംഭിച്ച ഭാഗിക വൈദ്യുതി നിയന്ത്രണം വ്യാഴാഴ്ചയും തുടരും. രാത്രി 7 മണിക്കും 12 മണിക്കുമിടയിലാണ് വൈദ്യുതി നിയന്ത്രണമുണ്ടാവുക.
ദേശീയ തലത്തിൽ 12000 മെഗാവാട്ട് വൈദ്യുതിയുടെ ലഭ്യതക്കുറവുണ്ടായ സാഹചര്യത്തിലാണ് നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് കെഎസ്ഇബി നേരത്തെ അറിയിച്ചിരുന്നു.
വൈദ്യുതി ലഭ്യതക്കുറവുള്ള കാര്യം ഗ്രിഡ് കണ്‍ട്രോളർ ഓഫ് ഇന്ത്യ ലിമിറ്റഡ് കെഎസ്ഇബിയെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ ഗ്രിഡ് കണ്‍ട്രോളര്‍ നിർദേശിച്ചതിനെ തുടർന്നാണ് നടപടി എന്നും വിശദീകരണം.