കേരളത്തിൽ കനത്ത മഴ തുടരും

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
rain alert in kerala

കേരളത്തിൽ മഴ സാധ്യത.

Representative Image
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അടുത്ത 23 ദിവസങ്ങള്‍ക്കുള്ളില്‍ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കൂടുതല്‍ ഭാഗങ്ങളിലേക്ക് മുന്നേറാന്‍ അനുകൂല സാഹചര്യമാണ് നിലവിലുള്ളത്.

കാലവര്‍ഷ മുന്നേറ്റത്തിന് പുറമെ നിലവില്‍ മൂന്ന് ചക്രവാതച്ചുഴികള്‍ സജീവമാണ്. തെക്കുകിഴക്കന്‍ അറബിക്കടലിലും സമീപപ്രദേശങ്ങളിലുമായാണ് ഒന്നാമത്തെ ചക്രവാതച്ചുഴി രൂപപ്പെട്ടിരിക്കുന്നത്. രണ്ടാമത്തേത് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള തമിഴ്‌നാട് തീരത്തിനും മുകളിലായി നിലനില്‍ക്കുന്നു.

മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമായാണ് മൂന്നാമത്തെ ചക്രവാതച്ചുഴിയുള്ളത്.

ഇവയുടെ സ്വാധീനത്താല്‍ ഞായറാഴ്ച മുതല്‍ ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും മുന്നരിയിപ്പില്‍ പറയുന്നു.

logo
Metro Vaartha
www.metrovaartha.com