കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച 4 ജില്ലകളിൽ യെലോ അലർട്ട്

ശനിയാഴ്ച 9 ജില്ലകളിൽ യെലോ അലർട്ടാണ്
kerala rain yellow alert in four districts today

കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത, വെള്ളിയാഴ്ച 4 ജില്ലകളിൽ യെലോ അലർട്ട്

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം.

വെള്ളിയാഴ്ച കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂ‍ർ ജില്ലകളിലാണ് യെലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത പ്രവചിച്ചിട്ടുണ്ട്.

അടുത്ത ദിവസങ്ങളിലും മഴ തുടരും. ശനിയാഴ്ച 9 ജില്ലകളിൽ യെലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com