അവധിക്കാലം കഴിഞ്ഞു... ഇനി സ്കൂളിലേക്ക്

ആദ്യ 2 ആഴ്ചകളിൽ പാഠപുസ്തക പഠനമുണ്ടായിരിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്
kerala school opening on june 2

അവധിക്കാലം കഴിഞ്ഞു... ഇനി സ്കൂളിലേക്ക്

Updated on

തിരുവനന്തപുരം: അവധിക്കാലത്തിന് വിട നൽകി സംസ്ഥാനത്ത് തിങ്കളാഴ്ച (ജൂൺ 2) സ്കൂളുകൾ തുറക്കുകയാണ്. 44 ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ സ്കൂളുകളിലേക്കെത്തുന്നത്. രണ്ടര ലക്ഷത്തോളം കുട്ടികൾ ഇത്തവണ ഒന്നാം ക്ലാസിലേക്കെത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

പുതിയ സമയക്രമവും മൂല്യാതിഷ്ഠിത പഠനവുമടക്കം സമഗ്ര മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷത്തേക്ക് കടക്കുന്നത്. മാത്രമല്ല, ഇന്ത്യയിൽ ആദ്യമായി പത്താംക്ലാസിൽ റോബോർട്ടിക് ഒരു പഠന വിഷയമാവുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

kerala school opening on june 2
എൽപിയിൽ 198 അധ്യായന ദിനങ്ങൾ, യുപിയിൽ 200; അക്കാഡമിക് കലണ്ടറിൽ ഒപ്പുവച്ച് വി. ശിവൻകുട്ടി

ആദ്യ 2 ആഴ്ചകളിൽ പാഠപുസ്തക പഠനമുണ്ടായിരിക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. പരിസര ശുചിത്വം, ലഹരി വിരുദ്ധ പഠനം, സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ എന്നിവയ്ക്കാവും ഈ ദിവസങ്ങളിൽ പ്രാധാന്യം നൽകുക.

മാത്രമല്ല, ഇത്തവണ കൂടി മാത്രമേ 5 വയസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കൂ. അടുത്ത വർഷം മുതൽ 6 വയസായാൽ മാത്രമേ ഒന്നാം ക്ലാസിൽ ചേർക്കാനാവൂ. ഇത് സംബന്ധിച്ച ഉത്തരവ് അടുത്ത വർഷത്തോടെ സർക്കാർ പുറത്തിറക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com