ചൂടിന് ആശ്വാസമായി വേനൽ മഴ വരുന്നു

സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
summer rain alert kerala

ചൂടിന് ആശ്വാസമായി വേനൽ മഴ എത്തുന്നു.

file image
Updated on

തിരുവനന്തപുരം: പൊള്ളുന്ന ചൂടിന് ആശ്വാസമായി കേരളത്തിൽ ശനിയാഴ്ച മുതൽ വേനൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തിന്‍റെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.

മലയോരങ്ങളിലടക്കം ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. എല്ലാ ജില്ലകളിലും മഴ ലഭിക്കുന്നത് താപനില കുറയ്ക്കും. സംസ്ഥാനത്ത് നിലവിൽ 35 ഡിഗ്രി സെൽഷ്യസ് മുതൽ 38 വരെയാണ് ശരാശരി താപനില.

പാലക്കാട് വെള്ളിയാഴ്ച 39 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. മഴ ലഭിക്കുന്നതോടെ ഇത് കുറയും. ന്യൂനമർദ പാത്തിയുടെ സ്വാധീനമാണ് കേരളത്തിൽ മഴയെത്തിക്കുന്നത്. കഴിഞ്ഞ ദിവസം കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ ചില ഭാഗങ്ങളിൽ മഴ പെയ്‌തിരുന്നു.

logo
Metro Vaartha
www.metrovaartha.com