കേരളം വ്യാഴാഴ്ച വിധിയെഴുതും; നിശബ്ദപ്രചാരണത്തിൽ സ്ഥാനാർഥികൾ

സംസ്ഥാനത്ത് ആകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചതോടെ സംസ്ഥാനത്ത് ബുധനാഴ്ച നിശബ്ദ പ്രചാരണം. മണ്ഡലത്തിലെ വോട്ടർമാർ അല്ലാത്ത രാഷ്ട്രീയ പ്രവർത്തകരോട് പുറത്തുപോകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.

നിശബ്ദ പ്രചാരണസമയത്ത് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിലടക്കം കർശന നിർദേശം സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 30,495 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആകെ 2.71 കോടി വോട്ടർമാരാണ് സമ്മതിദാനവകാശം വിനിയോഗിക്കുക.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com