കേരള സർവകലാശാല യൂണിയൻ ഇനി വനിതകൾ നയിക്കും

സെനറ്റ് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം
kerala university
കേരള സർവകലാശാല യൂണിയൻ ഇനി വനിതകൾ നയിക്കും
Updated on

തിരുവനന്തപുരം: കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയുടെ സമ്പൂര്‍ണ ആധിപത്യം. ആകെയുള്ള ഏഴ് സീറ്റുകളിലും എസ്എഫ്ഐ പ്രതിനിധികള്‍ വിജയിച്ചു. സര്‍വകലാശാല യൂണിയന്‍ ചെയര്‍ പേഴ്സണായി കൊല്ലം എസ്എന്‍ കോളെജിലെ സുമി എസ്, ജനറല്‍ സെക്രട്ടറിയായി തിരുവനന്തപുരം വഴുതക്കാട് ഗവ. വനിതാ കോളെജിലെ അമിത ബാബു എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരള സര്‍വകലാശാല യൂണിയന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് വിദ്യാര്‍ഥി യൂണിയന്‍റെ ഭാരവാഹിത്വത്തില്‍ മുഴുവനും പെണ്‍കുട്ടികള്‍ തെരഞ്ഞൈടുക്കപ്പെടുന്നത്.

അക്കൗണ്ട്സ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ആകെയുള്ള അഞ്ച് സീറ്റും സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 10 ല്‍ എട്ട് സീറ്റും എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ 15 ല്‍ 13 സീറ്റിലും എസ്എഫ്ഐ വിജയിച്ചു. അതേസമയം, കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍- സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ- കെഎസ്‌യു സംഘര്‍ഷം.

സെനറ്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. രണ്ട് സെനറ്റ് സീറ്റുകളും രണ്ടു വീതം എക്സിക്യൂട്ടീവ്- സ്റ്റുഡന്‍സ് കൗണ്‍സില്‍ സീറ്റുകളിലും കെഎസ്‌യു വിജയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമണം അഴിച്ചുവിട്ടെന്നാണ് കെഎസ് യു ആരോപണം. എന്നാല്‍ വോട്ടെണ്ണലില്‍ ചില അപാകതകളുണ്ടെന്നാണ് എസ്എഫ് ഐയുടെ വിശദീകരണം. വോട്ടെണ്ണലില്‍ സംശയമുള്ള സീറ്റുകളില്‍ റീ കൗണ്ടിങ് നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കെഎസ്‌യു അത് തര്‍ക്കത്തിലേക്കും പിന്നീട് സംഘര്‍ഷത്തിലേക്കും നയിക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com