

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ‍്യത; നാല് ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും ഇടിമിന്നലിനും സാധ‍്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേത്തുടർന്ന് നാല് ജില്ലകളിൽ യെലോ അലർട്ട് പ്രഖ‍്യാപിച്ചു.
മലപ്പുറം, എറണാകുളം, തൃശൂർ, ആലപ്പുഴ എന്നീ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ‍്യാപിച്ചിരിക്കുന്നത്.കേരള- കർണാടക- ലക്ഷദീപ് തീരങ്ങളിൽ മത്സ‍്യബന്ധനത്തിനും വിലക്കുണ്ട്.