കേരളത്തിൽ സിൽവർ ലൈൻ വരില്ല, കേന്ദ്രം അനുമതി തരില്ല: ഇ. ശ്രീധരൻ

സംസ്ഥാനത്ത് സെമി സ്പീഡ് പദ്ധതി നടപ്പിലാക്കാനാണ് നിലവിൽ ശ്രമിക്കേണ്ടത്.
Kerala will not get  silver line project, says E sreedharan

ഇ. ശ്രീധരൻ

Updated on

പാലക്കാട്: കേരളത്തിന്‍റെ സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാകില്ലെന്ന് മെട്രൊമാൻ ഇ. ശ്രീധരൻ. കേന്ദ്രം ഒരിക്കലും ഈ പദ്ധതിക്ക് അനുമതി നൽകില്ലെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് സെമി സ്പീഡ് പദ്ധതി നടപ്പിലാക്കാനാണ് നിലവിൽ ശ്രമിക്കേണ്ടത്. അതിനു വേണ്ട പിന്തുണ താനും നൽകും.

കെ റെയിലിലു പകരം താൻ സമർപ്പിച്ച ബദൽ പദ്ധതിയിൽ സർക്കാരിന് താത്പര്യമുണ്ട്. കെ റെയിൽ ഉപേക്ഷിച്ചതായി സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചാൽ ബദൽ പദ്ധതി നടപ്പിലാക്കാൻ സാധിക്കും. എന്നാൽ ജാള്യത മൂലമാണ് സംസ്ഥാനം അതിൽ വിമുഖത കാണിക്കുന്നതെന്നും ശ്രീധരൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com