കറണ്ടുമില്ല മണ്ണെണ്ണയുമില്ല, കേരളത്തിനുള്ള 16 ലക്ഷം ലിറ്റർ വെട്ടിക്കുറച്ച് കേന്ദ്രം, വിലയിലും വർധനവ്

ലിറ്ററിന് 71 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് 76 രൂപയായാണ് വർധിപ്പിച്ചത്
kerosene price hike

കറണ്ടുമില്ല മണ്ണെണ്ണയുമില്ല, കേരളത്തിനുള്ള 16 ലക്ഷം ലിറ്റർ വെട്ടിക്കുറച്ച് കേന്ദ്രം, വിലയിലും വർധനവ്

പ്രതീകാത്മക ചിത്രം
Updated on

കൊച്ചി: വൈദ്യുതി പ്രതിസന്ധിക്കിടെ ഇരുട്ടടിയായി മണ്ണെണ്ണ വില വർധന. ലിറ്ററിന് 71 രൂപയുണ്ടായിരുന്ന മണ്ണെണ്ണയ്ക്ക് 76 രൂപയായാണ് വർധിപ്പിച്ചത്. ഈ മാസം മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരും. ഇ-പോസ് മെഷീനിലും പുതിയ വില നിലവിൽ വന്നു. സെപ്റ്റംബറിലെ സ്റ്റോക്കാണ് ഇപ്പോൾ പുതിയ വിലക്ക് വിൽക്കുന്നത്. ഒക്ടോബർ-ഡിസംബർ പാദത്തിലെ സ്റ്റോക്ക് റേഷൻ കടകളിലെത്തിയിട്ടില്ല.

അതിനിടെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. 16.08 ലക്ഷം ലിറ്ററാണ് കേന്ദ്രം വെട്ടിക്കുറച്ചത്. നേരത്തെ 56.76 ലക്ഷം ലിറ്റർ മണ്ണെണ്ണയാണ് ലഭിച്ചിരുന്നത്. ഇപ്പോൾ അത് 40.68 ലക്ഷം ലിറ്ററായി കുറഞ്ഞു. നാലു പാദത്തിലായി മൂന്നുമാസത്തിലൊരിക്കലാണ് കേന്ദ്രം മണ്ണെണ്ണ നൽകുന്നത്. സംസ്ഥാനത്ത് 5.94 ലക്ഷം വരുന്ന മഞ്ഞകാർഡുകാർക്ക് മൂന്നുമാസത്തിലൊരിക്കൽ ഒരു ലിറ്ററും പിങ്ക്, നീല, വെള്ള കാർഡുകാർക്ക് അര ലിറ്ററും വൈദ്യുതിയില്ലാത്ത വീടുകൾക്ക് ആറു ലിറ്ററും ആണ് മണ്ണെണ്ണ വിഹിതം. മത്സ്യബന്ധനബോട്ടുകൾക്കും വിഹിതം നൽകണം.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് അവസാനമായി റേഷൻ മണ്ണെണ്ണ വില വർധിപ്പിച്ചത്. അന്ന് 68 രൂപ ആയിരുന്ന വില മൂന്നു രൂപ കൂട്ടി 71 രൂപയാക്കുകയായിരുന്നു. എണ്ണക്കമ്പനികൾ അടിസ്ഥാന വില നിശ്ചയിക്കുന്നതിനനുസരിച്ച് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് വില തീരുമാനിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com