
അന്നൂസ് റോഷൻ
കോഴിക്കോട്: കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ 21കാരനെ മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തി. പരപ്പാറ ആയിക്കോട്ടിൽ അബ്ദുൽ റഷീദിന്‍റെ മകൻ അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടു പോയി അഞ്ച് ദിവസത്തിനു ശേഷം കണ്ടെത്തിയത്.
തട്ടിക്കൊണ്ടു പോയ സംഘം യുവാവിനെ കൊണ്ടോട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതികൾക്കായി ബുധനാഴ്ച ലുക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. സംഘത്തെക്കുറിച്ച് പൊലീസിന് കൃത്യമായ വിവരം ലഭിച്ചിരുന്നു.
അതിനു പിന്നാലെയാണ് സംഘം യുവാവിനെ ഉപേക്ഷിച്ച് മുങ്ങിയത്. യുവാവിനെ ഉടൻ കൊടുവള്ളിയിലെത്തിക്കും. പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
അന്നൂസിന്‍റെ സഹോദരൻ അജ്മൽ റോഷനുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് പ്രശ്നത്തിന് കാരണം. അജ്മൽ വിദേശത്താണ്.