

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.കെ. രമ. ധർമടത്തടക്കം ഏറെ നേരം പിന്നിൽ പോയത് ഭരണവിരുദ്ധ വികാരത്തിന്‍റെ മികച്ച തെളിവാണെന്നും രമ പറയുന്നു.
"സിപിഎമ്മിന്‍റെ ശക്തികേന്ദ്രങ്ങളായ കൈയൂരിലും കരിവെള്ളൂരിലുമടക്കം കൈപ്പത്തിക്കും കോണിക്കും ജനം വോട്ട് ചെയ്തെങ്കിൽ അത്രയധികം ഭരണ വിരുദ്ധ വികാരവും നേതാക്കളോടുള്ള എതിർപ്പും കാരണമാണ്. സിപിഎമ്മിന്‍റെ ഇപ്പോഴത്തെ പോക്കിമനെതിരേ സിപിഎം അണികൾതന്നെയാണ് അവരെ പരാജയപ്പെടുത്തിയത്. തോൽവിയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി എംഎൽഎ സ്ഥാനം രാജിവയ്ക്കുകയാണ് വേണ്ടത്" രമ പറഞ്ഞു.