

തിരുവനന്തപുരം: വടകരയില്‍ ദേശീയ പാതയുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതില്‍ നിയമസഭയില്‍ വൈകാരികമായി പ്രതികരിച്ച് കെ.കെ. രമ. അഞ്ചു വര്‍ഷമായി ജനം വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്നും വീടുകളിലേക്ക് പോകാന്‍ പോലും വഴിയില്ലാത്ത അവസ്ഥയാണെന്നും എംഎല്‍എ സഭയില്‍ വ്യക്തമാക്കി.
ദേശീയ പാത നിർമാണം ഇഴയുന്നതു കാരണം കച്ചവട സ്ഥാപനങ്ങള്‍ തകര്‍ന്നു. മഴക്കാലത്ത് വെള്ളക്കെട്ടു കാരണം പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. ഈ ദുരിതത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം. എംഎല്‍എ ബോര്‍ഡുവച്ചു പോലും യാത്ര ചെയ്യാന്‍ കഴിയാത്തത്ര ദയനീയ സാഹചര്യമാണ് നിലവിലുള്ളതെന്നും രമ വ്യക്തമാക്കി.
പ്രശ്‌നം ഗൗരവമുള്ളതാണെന്നും കരാറുകാരുടെ പിഴവുകളാണ് എൻഎച്ച് നിർമാണത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ സബ്മിഷന് മറുപടിയായി പറഞ്ഞു. രണ്ടു തവണ കരാറുകാരെ ഒഴിവാക്കേണ്ടി വന്നു. പുതിയതായി കരാറെടുത്ത കമ്പനിക്ക് 2028 വരെ കാലാവധിയുണ്ടെന്നും മന്ത്രി അറിയിച്ചു.