കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ; മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, മയോണൈസാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്

മയോണൈസില്ലാതെ മന്തി കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു
kochi-al-reem- hotel-food-poisoning-three-shigella-cases-confirmed

കൊച്ചി അൽ റീം ഹോട്ടലിലെ ഭക്ഷ്യവിഷബാധ; മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു, മയോണൈസാണ് പ്രശ്നമെന്ന് ആരോഗ്യവകുപ്പ്

Updated on

കൊച്ചി: കലൂർ കത്രിക്കടവിലെ അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനു പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ മൂന്നു പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. 15 പേരാണ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലുള്ളത്. മയോണൈസില്ലാതെ മന്തി കഴിച്ചവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. അതിനാൽ തന്നെ കുഴിമന്തിക്കൊപ്പം വിതരണം ചെയ്ത മയോണൈസ് ആകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

കഴിഞ്ഞ ബുധനാഴ്ച അൽ റീം ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50 ഓളം പേർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം നൽകിയെന്ന് കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലിന്‍റെ ലൈസൻസും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

എന്നാൽ ഷിഗെല്ല രോഗത്തിന് കാരണം മയോണൈസല്ലെന്നും കുടിവെള്ളമാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പറയുന്നു. ഇവിടുത്തെ ഹോട്ടലുകളിൽ വാട്ടർ അതോറിറ്റിയുടെ വെള്ളമാണ് ഉപയോഗിക്കുന്നത്. എന്നാൽ മഴക്കാലത്ത് വെള്ളത്തിന് നിറവ്യത്യാസം വരുന്നതോടെ ടാങ്കിലെത്തിക്കുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതാവാം പ്രശ്നമായതെന്നും സമിതി അംഗങ്ങൾ പറയുന്നു.

logo
Metro Vaartha
www.metrovaartha.com