ഡോക്റ്ററെ മർദിച്ചെന്ന കേസ്; യുവനടി ഉൾപ്പെടെ 3 പേർക്ക് ജാമ്യം

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നായിരുന്നു ഡോക്റ്ററുടെ പരാതി
kochi doctor assault case young actress bail

അതുല്യ ചന്ദ്ര

Updated on: 

കൊച്ചി: കൊച്ചിയിൽ ഡോക്റ്ററെ ആക്രമിച്ച കേസിൽ യുവനടി അതുല്യ ചന്ദ്ര അടക്കം 3 പേർക്ക് ജാമ്യം. അതുല്യ, ബിബിൻ പെരുമ്പള്ളി, ഡ്രൈവർ വിഷ്ണു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. കേസില്‍ അതുല്യ ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. ഈ മാസം രണ്ടിനായിരുന്നു ഡോക്റ്ററെ ആക്രമിച്ചത്. 3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കൊച്ചി കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

"ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഗാനഗന്ധർവൻ, ഉയിർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലോക, കിങ് ഓഫ് കൊത്ത, സീതാരാമം, റോഷാക്ക്, ആശാൻ തുടങ്ങിയ സിനിമകളിൽ ബിബിൻ പെരുമ്പിള്ളി അഭിനയിച്ചിട്ടുണ്ട്.

കടവന്ത്ര പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് ബിബിൻ പെരുമ്പിള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. അതുല്യ ചന്ദ്ര അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞാണ് ഡോക്റ്ററെ വിളിച്ചുവരുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.