ലഹരി ഉപയോഗിച്ചിട്ടില്ല, ലഹരി പാർട്ടിയെക്കുറിച്ച് അറിയില്ല; ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

തനിക്ക് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി
kochi drug case actor sreenath bhasi police interrogation
ലഹരി കേസിൽ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി
Updated on

കൊച്ചി: ലഹരി കേസിൽ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. രാവിലെ മുതൽ വൈകിട്ട് വരെ ശ്രീനാഥ് ഭാസിയെ പൊലീസ് ചോദ്യം ചെയ്തു. ഗുണ്ടാ നേതാവ് ഓം പ്രകാശ് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരുക്കുക ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയോടും നടി പ്രയാഗ മാർട്ടിനോടും ചോദ്യംചെയ്യലിന് ഹാജരാകാൻ മരട് പോലീസ് നിർദേശിച്ചിരുന്നു.

ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തതിനു പിന്നാലെ ചോദ്യം ചെയ്യലിനായി പ്രയാഗ മാർട്ടിനും പൊലീസിനു മുന്നിൽ ഹാജരായി. നടനും അഭിഭാഷകനുമായ സാബു മോനൊപ്പമാണ് പ്രായഗ ചോദ്യം ചെയ്യലിനെത്തിയത്.

തനിക്ക് ഓം പ്രകാശിനെ മുൻ പരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ മൊഴി. താൻ ഹോട്ടലിലെത്തിയത് ബിനു ജോസഫിനൊപ്പമാണ്. അദ്ദേഹവുമായി പണമിടപാടുണ്ടെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. താൻ ലഹരി ഉപയോഗിച്ചിട്ടില്ല. ലഹരി പാർട്ടിയെക്കുറിച്ച് അറിയില്ലെന്നും മൊഴിയിൽ ശ്രീനാഥ് ഭാസി പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com