'പാർട്ടിയിൽ പിണറായിസം മാത്രം, അടിമയായി മുന്നോട്ട് പോകുന്നതിൽ അർഥമില്ല'; കോടിയേരിയുടെ ഭാര‍്യാസഹോദരൻ സിപിഎം വിട്ടു

പാർട്ടിയിൽ കമ്മ‍്യൂണിസ്റ്റ് മൂല‍്യങ്ങൾ നഷ്ടപ്പെട്ടുവെന്നാണ് എസ്.ആർ. വിനയകുമാർ പറയുന്നത്
Kodiyeri balakrishnan brother in law quits CPM

എസ്.ആർ. വിനയകുമാർ

Updated on: 

തിരുവനന്തപുരം: മുൻ പൊതുമേഖലാ സ്ഥാപന എംഡിയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ഭാര‍്യാസഹോദരനുമായ എസ്.ആർ. വിനയകുമാർ പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. പാർട്ടിയിൽ കമ്മ‍്യൂണിസ്റ്റ് മൂല‍്യങ്ങൾ നഷ്ടപ്പെട്ടതായും പിണറായിസം മാത്രമാണ് നിലനിൽക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.

2009 മുതൽ പാർട്ടിയിൽ ഉണ്ടെന്നും പട്ടം ബ്രാഞ്ച് മെംബർ ആയിരുന്നു താനെന്നുമാണ് വിനയകുമാർ പറ‍യുന്നത്. പാർട്ടി അംഗത്വം പുതുക്കിയില്ലെന്നു പറഞ്ഞ അദ്ദേഹം അടിമയായി പാർട്ടിയിൽ മുന്നോട്ടു പോകുന്നതിൽ അർഥമില്ലെന്ന് കൂട്ടിച്ചേർത്തു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത് സിപിഎം എന്നാൽ പിണറായിയും പിണറായി എന്നാൽ സിപിഎം ആണെന്നുമാണ്. വിമർശിക്കുന്നവർ വർഗവഞ്ചകരാകുമെന്നും പാർട്ടി വ‍്യക്തി കേന്ദ്രീകൃത കൊട്ടാരമായി മാറിയെന്നും വിനയകുമാർ പറഞ്ഞു. പിണറായി വിജയന്‍റെ മകൾക്കെതിരായി വരുന്ന കേസുകളോ മറ്റു പ്രശ്നങ്ങളോ പ്രതിരോധിക്കുക മാത്രമാണ് പ്രധാന പ്രവർത്തനമെന്നും അദ്ദേഹം ആരോപിച്ചു. പിണറായിയെയും ഗോവിന്ദനെയും നേതാക്കളായി അംഗീകരിച്ചതാണ് അണികൾക്ക് പറ്റിയ തെറ്റെന്നും വിനയകുമാർ പറഞ്ഞു.