സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് ഒൻപതാം ക്ലാസുകാരന്റെ കരണത്തടിച്ചു; പ്രതിഷേധിച്ച് വിദ്യാർഥികൾ

സംഭവത്തെത്തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു
kollam school staffer accused of slapping student

സ്കൂൾ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് ഒൻപതാം ക്ലാസുകാരന്റെ കരണത്തടിച്ചു; പ്രതിഷേധിച്ച് വിദ്യാർഥികൾ

Updated on

കൊല്ലം∙ ഒൻപതാം ക്ലാസുകാരനെ സ്‌കൂള്‍ ജീവനക്കാരൻ എച്ചിൽ കൈ കൊണ്ട് കരണത്ത് അടിച്ചെന്ന് പരാതി. കടയ്ക്കൽ കുറ്റിക്കാട് സിപിഎച്ച്എസ്എസിലെ ജീവനക്കാരൻ രജീഷിനെതിരെയാണ് പരാതി. കാറ്റടിച്ച് ജനൽ പാളി അടഞ്ഞതിനു രതീഷ് കുട്ടികളെ മർദിക്കുകയായിരുന്നെന്നാണ് ആരോപണം.

സംഭവത്തിന് പിന്നാലെ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. എന്നാൽ നടപടി സ്കൂൾ അധികൃതർ എടുക്കുമെന്ന് വാക്ക് നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നാണ് കുട്ടികൾ ആരോപിക്കുന്നത്‌.

സംഭവത്തെത്തുടർന്ന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പഠിപ്പുമുടക്കി പ്രതിഷേധിച്ചു. വിദ്യാർഥി വീണ്ടും സ്കൂളിൽ പരാതി നൽകിയതിനെ തുടർന്ന് നടപടി എടുക്കുന്നതു സംബന്ധിച്ചുള്ള ചർച്ച സ്കൂളിൽ ആരംഭിച്ചിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com