കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കിൽപ്പെട്ട് 3 പേർ മരിച്ചു, 30 പേർക്ക് പരുക്ക്

ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ പീതാംബരൻ, ഗോകുൽ‌ എന്നീ ആനകളാണ് ഇടഞ്ഞത്.
koyilandi elephant attack temple, 3 dead
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു; തിരക്കിൽപ്പെട്ട് 3 പേർ മരിച്ചു, 30 പേർക്ക് പരുക്ക്
Updated on

കോഴിക്കോട്: കൊയിലാണ്ടി മനക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കുറുവങ്ങാടി സ്വദേശികളായ ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ച സ്ത്രീകൾ. 30 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 5 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ പീതാംബരൻ, ഗോകുൽ‌ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ആന മറ്റൊരാനയെ കുത്തുകയായിരുന്നു. രണ്ട് ആനകളും ഓടിയതോടെ ക്ഷേത്ര പരിസരത്തുണ്ടായിരുന്നവർ പരിഭ്രാന്തരായി. നിലവിൽ രണ്ടാനകളെയും തളച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com