കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു

ദീര്‍ഘനാളായി കാന്‍സര്‍ബാധിതയായി ചികിത്സയിലായിരുന്നു
koyilandy mla passed away

കാനത്തിൽ ജമീല

Updated on

കോഴിക്കോട്: കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല (59) അന്തരിച്ചു. ശനിയാഴ്ച വൈകിട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ക്യാൻസർ ബാധിച്ച് ആറുമാസമായി വിശ്രമത്തിലായിരുന്നു. മലബാറിൽ നിന്നുള്ള ആദ്യ മുസ്‌ലിം വനിതാ എംഎൽഎയാണ്.

2005ൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റായ ജമീല 2010ലും 2020ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിന്‍റായിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച ജമീല 8472 വോട്ടുകൾക്കാണു കോൺഗ്രസ് സ്ഥാനാർഥി എൻ. സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്.

കോഴിക്കോട് ജില്ലയിൽ സിപിഎമ്മിന്‍റെ കരുത്തയായ നേതാവായിരുന്നു ജമീല. ജില്ലാ പഞ്ചായത്ത് അധ്യക്ഷയായുള്ള മികച്ച പ്രവർത്തനമാണു നിയമസഭയിലേക്കു വഴിതുറന്നത്. നിയമസഭാ കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിത അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമുൾപ്പെടെ പ്രമുഖർ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ചു.

logo
Metro Vaartha
www.metrovaartha.com