കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ; പിഴവ് ഡോക്‌ടർ അറിയുന്നത് രോഗി പറ‍യുമ്പോൾ

അനസ്ത്യേഷയുടെ ഇഫക്റ്റ് കഴിഞ്ഞ ശേഷവും കാൽ അനക്കാന്‍ പറ്റിയിരുന്നില്ല.
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ; പിഴവ് ഡോക്‌ടർ അറിയുന്നത് രോഗി പറ‍യുമ്പോൾ

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ 60 വയസുകാരിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തി സ്വകാര്യ ആശുപത്രിയുടെ ഗുരുതര വീഴ്ച്ച. പരിക്ക് പറ്റിയ ഇടത് കാലിന് പകരം വലതു കാലിലാണ് ശസ്ത്രക്രിയ നടത്തിയത്.

കക്കോടി സ്വദേശി സജ്നയാണ് ഗുരുതക അനാസ്ഥയ്ക്ക് ഇരയായത്. കോഴിക്കോട് നാഷണൽ ആശുപത്രിയിലാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്. പിഴവ് പറ്റിയ കാര്യം ഡോക്‌ടർ പോലും അറിയുന്നത് ശസ്ത്രക്രിയക്ക് ശേഷം രോഗി പറയുമ്പോഴായിരുന്നു. ആശുപത്രിയിലെ ഓർത്തോ മേധാവി ബഹിർഷാനാണ് ശസ്ത്രക്രിയ നടത്തിയത്. ഒരു വർഷത്തിലേറേയായി 60 കാരി ഇതേ ഡോക്‌ടറാണ് ചികിത്സിച്ചത്. അനസ്ത്യേഷയുടെ ഇഫക്റ്റ് കഴിഞ്ഞ ശേഷവും കാൽ അനക്കാന്‍ പറ്റിയിരുന്നില്ല.

പിന്നീട് പതിയെ എഴുന്നേറ്റ് നിന്നപ്പോഴാണ് കാൽ മാറിയ കാര്യം മക്കൾ മനസിലാക്കുന്നത്. എന്നാൽ ഇക്കാര്യം ഡോക്‌ടറോട് ചോദിച്ചെങ്കിലും വലതുകാലിലും ബ്ലോക്ക് ഉണ്ടായിരുന്നു അതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ഡോക്‌ടർ പറഞ്ഞതെന്ന് മക്കൾ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് വിശദീകരണം നൽകാന്‍ ഡോക്‌ടറോ, ആശുപത്രി അതികൃതരോ തയ്യാറായിട്ടിലെന്നും മക്കൾ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com