

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്
തിരുവനന്തപുരം: പരസ്യ പ്രസ്താവനകൾക്ക് കർശന വിലക്കുമായി കെപിസിസി. ആരും പരസ്യ പ്രസ്താവനകൾ നടത്തിരുതെന്ന് പ്രവർത്തകർക്ക് പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ അതിക്രമങ്ങളെ ന്യായീകരിക്കാനാവില്ലെന്നും നേതക്കളുമായി സംസാരിച്ചതായും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്ത് പാർട്ടിക്കുള്ളിൽ തർക്കങ്ങൾ അതിരുവിട്ടതോടെയാണ് കെപിസിസി കർശന നടപടിയുമായി രംഗത്തെത്തിയത്. തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെട്ടതായി സൂചനയുണ്ട്. വൈദ്യുതി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോവുന്ന കെപിസിസി പ്രസിഡന്‍റ് നേതൃത്വമായി കൂടിക്കാഴ്ച നടത്തി വിശദീകരണം നൽകിയേക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിനെതിരേ ഉയരുന്ന വിമർശനങ്ങളും ഷാഫി പറമ്പിലിനെതിരായ രാജ്മോഹൻ ഉണ്ണിത്താന്‍റെ രൂക്ഷ വിമർശനങ്ങളുമെല്ലാം വലിയ ചർച്ചയായിരുന്നു. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ അടക്കമുള്ള നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. തർക്കം രൂക്ഷമാവുന്നതോടെയാണ് കെപിസിസി വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്.