രാഹുലിനെതിരായ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി
KPCC hands over complaint against Rahul to DGP

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

തിരുവനന്തപുരം: രാഹുലിനെതിരേ 23 കാരി നൽകിയ പരാതി കെപിസിസി ഡിജിപിക്ക് കൈമാറി. കെപിസിസിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമാണ് യുവതി പരാതി നൽകിയിരുന്നത്. നടപടിയുടെ വിശദാംശങ്ങൾ പരാതിക്കാരിക്ക് കെപിസിസി കൈമാറി.

പരാതി ലഭിച്ചതിനു പിന്നാലെ മുതിർന്ന നേതാക്കളുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കൂടിയാലോചനകൾ നടത്തിയിരുന്നു. പിന്നാലെയാണ് പരാതി ഡിജിപിക്ക് കൈമാറിയത്.

KPCC hands over complaint against Rahul to DGP
ക്രൂരമായി പീഡിപ്പിച്ചു, ഗർഭിണിയാവണമെന്നാവശ്യപ്പെട്ടു; രാഹുലിനെതിരേ പരാതിയുമായി മറ്റൊരു യുവതി

നിലവിൽ പീഡനക്കേസിൽ ഒളിവിലാണ് രാഹുൽ. അറസ്റ്റിനായി വ്യാപക തെരച്ചിൽ തുടരുന്നതിനിടെയാണ് വീണ്ടും പരാതിയെത്തുന്നത്. ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരിയായ മലയാളി യുവതിയാണ് പരാതിക്കാരി.

വിവാഹ വാഗ്ദാനം നൽകി ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. ഗർഭിണിയാവണമെന്നാവശ്യപ്പെട്ടെന്നും ലൈംഗികാതിക്രമത്തിന് ശേഷം വിവാഹ വാഗ്ദാനം പിൻവലിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com