

കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റ്; കോട്ടയം ഡിസിസി ഓഫിസിന് മുന്നിൽ ഫ്ലക്സ് ബോർഡുകൾ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് എംപിമാരെയും എംഎൽഎമാരെയും പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ കോട്ടയം ഡിസിസി ഓഫിസിനു മുന്നിൽ ഫ്ലക്സ് ബോർഡുകൾ പ്രത‍്യക്ഷപ്പെട്ടു.
കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ വച്ചിരിക്കുന്ന ഫ്ലക്സ് ബോർഡിൽ കെപിസിസിക്ക് വേണ്ടത് മുഴുവൻ സമയ പ്രസിഡന്‍റിനെയാണെന്നും എംഎൽഎമാരും എംപിമാരും മണ്ഡലം ശ്രദ്ധിക്കട്ടെയെന്നുമാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.
കോട്ടയത്തിനു പുറമെ വിവിധ ഇടങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ, ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നിവരുടെ പേരുകളാണ് കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്.