രാജമാണിക്യത്തെ മാറ്റി, എൻ. പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

എം.ജി. രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്
 kseb chairman n prasanth replaced rajamanikyam

എൻ. പ്രശാന്ത്, എം.ജി. രാജമാണിക്യം

Updated on: 

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ സ്ഥാനത്തു നിന്ന് എം.ജി. രാജമാണിക്യത്തെ മാറ്റി. എൻ. പ്രശാന്തിനാണ് പകരം ചുമതല നൽകിയത്. നിലവിലുള്ള കായിക- യുവജനക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്തിനൊപ്പമാണ് പുതിയ ചുമതല. എം.ജി. രാജമാണിക്യത്തെ തദ്ദേശവകുപ്പ് സെക്രട്ടറി സ്ഥാനത്തേക്കാണ് മാറ്റിയത്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് നടപടി

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഷർമിള മേരി ജോണിനെ മാറ്റി. മുഹമ്മദ് ഹനീഷിനാണ് പകരും ചുമതല. കെ.ആർ. ജ്യോതിലാലിനെ ആഭ്യന്തര- വിജിലൻസ് വകുപ്പ് അഡീഷനൽ ചാഫ് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചു. ധനകാര്യവകുപ്പിലെ അഡീഷനൽ ചീഫ് സെക്രട്ടറിയായിരുന്നു. ടി.വി. അനുപമയാണ് പുതിയ ധനകാര്യ വകുപ്പ് സെക്രട്ടറി. മിൻഹാജ് ആലത്തെ ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയാക്കി.