വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ: ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് കെഎസ്ഇബി

11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത്
kseb demand to govt to implement load shedding in the state
kseb demand to govt to implement load shedding in the state
Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് കെഎസ്ഇബി. കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലേഡ് ഷെഡ്ഡിങ്ങല്ലാതെ വേറെ മാർഗമില്ലെന്നും വൈദ്യുതി മന്ത്രിയെ അറിയിച്ചു. എന്നാൽ മന്ത്രി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.

ഓവര്‍ ലോഡ് കാരണമാണ് പലയിടത്തും അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് നടത്തേണ്ടി വരുന്നത്. അമിത ലോഡ് കാരണം പലയിടത്തും ട്രാന്‍ഫോര്‍മറുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നു. ഇതുവരെ 700 ലേറെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് തകരാര്‍ സംഭവിച്ചതായും കെഎസ്ഇബി വ്യക്തമാക്കുന്നു.

11.31 കോടി യൂണിറ്റ് വൈദ്യുതിയാണ് തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് ഉപയോഗിച്ചത്. 5648 മെഗാവാട്ടാണ് പീക്ക് സമയത്തെ ഉപയോഗം. നിയന്ത്രണങ്ങൾ സ്വീകരിക്കുന്നതോടെ ജീവനക്കാർക്കെതിരെ ജനം തിരിയുന്നത് ഒഴിവാക്കാൻ സർക്കാർ തലത്തിൽ തീരുമാനമെടുക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെടുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com